കൊച്ചി: ഇന്‍ഷ്വറന്‍സ് പോളിസികളുടെ നിബന്ധനകളും വ്യവസ്ഥകളും ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാവുന്ന പ്രാദേശികഭാഷയില്‍ ലഭ്യമാക്കാന്‍ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്കു നിര്‍ദേശം നല്‍കുന്നത് പരിഗണിക്കണമെന്ന് ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അഥോറിറ്റിക്ക് (ഐആര്‍ഡിഎ) എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി നിര്‍ദേശം നല്കി.
ഭാഷാപരമായ പരിജ്ഞാനം കുറഞ്ഞ പോളിസി ഉടമകള്‍ക്ക് ന്യായമായ പരിഗണനയും സുതാര്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണു കോടതിയുടെ നിരീക്ഷണം.